sports

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്; കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്. പുരുഷസിംഗിള്‍സ് ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെ തോല്‍പിച്ചു. ആദ്യരണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്നറുടെ തിരിച്ചുവരവ്. സ്കോര്‍–3–6, 3–6, 6–4, 6–4, 6–4. ഇറ്റാലിയന്‍ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടമാണിത്. 22 കാരനായ സിന്നര്‍ ലോകറാങ്കിങ്ങില്‍ നാലാമതാണ്. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമായിരുന്നു നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ ഇല്ലാത്ത ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നടന്നത്. ബിഗ് ത്രീയല്ലാത്തൊരാള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നതും 10 വര്‍ഷത്തിന് ശേഷമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button