crime

ഭാര്യയെ മൂന്നാംനിലയില്‍ നിന്നും എടുത്തെറിഞ്ഞ് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഭാര്യയെ മൂന്നാംനിലയില്‍ നിന്നും എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ഗാസിയാബാദില്‍ ഗോവിന്ദപുരത്താണ് സംഭവമുണ്ടായത്. പാര്‍ക്കിങ് കോണ്‍ട്രാക്ടറായ യുവാവ് അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം ഭാര്യ ഷാലു( 30) വുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ ഭാര്യയെ മൂന്നാംനിലയില്‍ നിന്നും താഴേക്കെറിഞ്ഞ വികാസ് കുമാര്‍ പിന്നാലെ താഴേക്ക് ഓടിയെത്തി പരുക്കേറ്റ് കിടക്കുന്ന ഷാലുവിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ ഷാലു മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരണവിവരം അറിഞ്ഞതിനു പിന്നാലെ വികാസ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ വികാസ് പൊലീസ്പിടിയിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button