NationalWorld

താമസിക്കാന്‍ സ്ഥലവും ഭക്ഷണവും നല്‍കി; അഭയംതേടി വന്നയാള്‍ കൊലപാതകി; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ജോര്‍ജിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ടു. വിവേക് സൈനി എന്ന ഇരുപത്തഞ്ചുകാരനാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. അമേരിക്കയില്‍ ഉപരിപഠനം നടത്തുകയായിരുന്ന വിവേക് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സഹായം അഭ്യര്‍ഥിച്ചെത്തിയ ആള്‍ക്ക് വിവേകും മറ്റ് ജീവനക്കാരും ചേര്‍ന്ന് അഭയം നല്‍കി. പുറത്ത് അസഹനീയമായ തണുപ്പായതിനാല്‍ കടയ്ക്കുള്ളില്‍ വിശ്രമിക്കാന്‍ ഇടം ഒരുക്കി നല്‍കി. രണ്ട് ദിവസം ഭക്ഷണവും ഇവര്‍ നല്‍കി. പിന്നീട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ വിവേക് പൊലീസില്‍ പരാതി നല്‍കുമെന്നും കട വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഇതിലുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കടയ്ക്കുള്ളിലെ സിസിടിവിയില്‍ ക്രൂരമായ കൊലപാത ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കടയിലേക്ക് കയറി വന്ന വിവേകിനെ ചുറ്റികയുമായെത്തിയ ഇയാള്‍ അതികിരൂരമായി ആക്രമിക്കുകയായിരുന്നു. ഇയാള്‍ വിവേകിനെ ചുറ്റിക് ഉപയോഗിച്ച് 50ഓളം തവണയാണ് മുഖത്തിടിക്കുന്നത്. മുഖത്തിനും തലയ്ക്കും സാരമായ പരുക്കേറ്റ വിവേക് സംഭവ സ്ഥലത്തു വെച്ച് മരിച്ചു.

കൊലപാതകിയായ ഫാല്‍ക്കര്‍ എന്നയാള്‍ സ്ഥിരമായി സമീപ പ്രദേശത്തുകൂടി അലഞ്ഞ് തിരിഞ്ഞു നടക്കാറുണ്ടെന്നും ഇടയ്ക്കിടെ കടയിലെത്തിയിരുന്നതായും മറ്റ് ജീവനക്കാര്‍. ഹരിയാന സ്വദേശിയായ വിവേക് രണ്ട് വര്‍ഷം മുന്‍പാണ് അമേരിക്കയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button