crimekerala

പൂപ്പാറയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഇടുക്കി പൂപ്പാറയിൽ ബംഗാളുകാരിയായ 16 വയസുകാരി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെ വിട്ടു. കേസിൽ ദേവികുളം അതിവേഗ കോടതി നാളെ ചൊവ്വാഴ്ച്ച ശിക്ഷ വിധിക്കും.

പശ്ചിമ ബംഗാൾ സ്വദേശിയായ 16 കാരിയെ 2022 മെയ് 29 നാണ് പൂപ്പാറയിൽ വെച്ച് പ്രതികൾ കൂട്ട ബലാത്സംഘം ചെയ്തത്. സുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കുമ്പോൾ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്

തമിഴ്നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാർ പൂപ്പാറ സ്വദേശിയായ ശ്യാം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളുടെ വിചാരണ ജുവനൈൽ നിയമപ്രകാരം നടന്നു വരികയാണ്. തന്നെ മറ്റ് രണ്ട് സുഹൃത്തുക്കൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പിന്നീട് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത സുഹൃത്തുക്കളുടെ വിചാരണയും നടന്നു വരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button