National

41 ദിവസം 1,425 കിലോമീറ്റർ ; മുംബൈയിൽ നിന്ന് കാൽനടയായി മുസ്ലീം യുവതി അയോധ്യയില്‍

മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം യുവതിയാണ് മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത് അയോധ്യയിലെത്തിയത് . സുഹൃത്തുക്കളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പമാണ് ഷബ്നം 1,425 കിലോമീറ്റർ കാൽനടയായി അയോധ്യയിലെത്തി ക്ഷേത്രം സന്ദര്‍ശിച്ചത്. ശ്രീരാമനോടുള്ള ഭക്തി മൂലമാണ് കാൽനടയായി അയോധ്യയിലേക്ക് യാത്ര ആരംഭിച്ചതെന്ന് ശബ്നം പറഞ്ഞു. രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്ന് യുവതി കൂട്ടിച്ചേർത്തു. നിരവധി ആളുകൾ ‘ജയ് ശ്രീറാം’ ആശംസകൾ നേരുകയും യാത്രയ്ക്ക് ഐക്യദാർഢ്യം പങ്കുവെക്കുകയും ചെയ്തതായി ശബ്നം പറഞ്ഞു. അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ശബ്നം പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button