kerala

അവശ്യമരുന്നുകള്‍ക്കായി നെട്ടോട്ടം; ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് രോഗികള്‍

ഇൻസുലിൻ അടക്കം ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പോലുമില്ലാതെ എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികൾ. സര്‍ക്കാര്‍ ആശുപ്രത്രികളില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിലടക്കം ആവര്‍ത്തിക്കുമ്പോള്‍ അവശ്യമരുന്നുകള്‍ക്കായുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാര്‍. ഈ കാഴ്ച കാണണമെങ്കിൽ ജില്ലാ , ജനറൽ ആശുപത്രികളുടെ ഓ പി കെട്ടിടങ്ങൾക്ക് മുൻപിൽ അല്പസമയം ചിലവഴിച്ചാൽ മാത്രം മതി.

ഇവിടെ മരുന്നില്ല, മരുന്നില്ലാ എന്ന് രോഗികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും അത് കേള്‍ക്കാത്തത് അരോഗ്യവകുപ്പ് മാത്രമാണ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ അവസ്ഥ തന്നെയാണ് ജില്ലയിലെ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളിലും. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് മുന്‍പില്‍ ഡോക്ടറെഴുതിയ ചീട്ടുമായി മണിക്കൂറുകളോളമുള്ള നില്‍പ്പാണ്. അതില്‍ രോഗികള്‍ക്ക് പരാതിയില്ല. ഒടുവില്‍ തന്‍റെ ഊഴം എത്തിയാലോ? ഈ മരുന്ന് ഇവിടെ ഇല്ല, പുറത്തുപോയി വാങ്ങണമെന്ന അറിയിപ്പും. ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നും ലഭിക്കുന്നില്ല. വലിയ വില കൊടുത്ത് ഇതൊക്കെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. ശാസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിൽ കഴിയുന്നവർക്കുമുള്ള മരുന്നുകളും ഫാർമസിയിൽ ഇല്ല. മരുന്നിന്റെ കുറിപ്പടിയുമായി പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിലേക്കൊടുകയാണ് ബന്ധുക്കൾ.

വീണ് വേദനയായി വരുന്നവർക്കും പാരസെറ്റമോൾ മാത്രമാണ് നൽകുന്നത് എന്ന് രോഗികൾ പറയുന്നു. അതുകൊണ്ടുതന്നെ രണ്ടാമതൊരു ആശുപത്രിയിൽ കൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button