kerala

മൂന്നര മണിക്കൂർ നേരം കുത്തിയിരുന്നു; ജോഷിക്ക് 28 ലക്ഷം തിരിച്ചുനല്‍കി

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചു കിട്ടാൻ ഏറ്റവും കൂടുതൽ സ്വരം ഉയർത്തിയ സി.പി.എം അനുഭാവിയായിരുന്ന ജോഷിയ്ക്ക് അവസാനം തുക കിട്ടി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് ബാങ്ക് തിരിച്ചു നൽകിയത്. ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് ബാങ്ക് അധികൃതർ വഴങ്ങിയത്. ബന്ധുക്കളുടെ തുക മൂന്നു മാസത്തിനകം തിരിച്ചു നൽകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ജോഷിയുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. മൂന്നര മണിക്കൂർ നേരം കുത്തിയിരുന്ന ശേഷമാണ് ബാങ്ക് അധികൃതർ വഴങ്ങിയത്. ജോഷിയുടെ സ്ഥിര നിക്ഷേപം ഉടൻ തിരിച്ചു നൽകുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. പണം കൈമാറാൻ വീണ്ടും ബാങ്ക് മടി കാണിച്ചതോടെ ബാങ്കിൽ കുത്തിയിരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button