kerala

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു

വയനാട് മാനന്തവാടി തോല്‍പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. തോല്‍പെട്ടി നരിക്കല്ലിലെ കാപ്പിത്തോട്ടം കാവല്‍ക്കാരനായ പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണ(65)നാണു കൊല്ലപ്പെട്ടത്.കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം. രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിനുള്ളില്‍ ‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button