Spot Light

വിമാനത്തില്‍ പാന്റ്സും അടിവസ്ത്രവും താഴ്ത്തി യാത്രക്കാരി; ഭീഷണി, കേസ്

ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തില്‍വെച്ച് മോശം പെരുമാറ്റത്തിന് യാത്രക്കാരിക്കെതിരെ കേസ്. പാന്റസും അടിവസ്ത്രവും വലിച്ചു താഴ്ത്തി മറ്റുള്ളവരെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓര്‍ലാന്‍ഡോയില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. യാത്രക്കിടെയില്‍ വലിയ അസ്വസ്ഥതകളോ പ്രശ്നങ്ങളോ ഒന്നും ഈ യാത്രക്കാരിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ സ്ത്രീ സീറ്റില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കണം എന്ന് പറഞ്ഞു. 60കാരിയായ ഡല്‍സ് ഹര്‍താസ് ആണ് മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയത്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഡല്‍സിനോട് പലതവണ സീറ്റിലിരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കേള്‍ക്കാതെ മറ്റു യാത്രക്കാരെയെല്ലാം ചീത്ത വിളിക്കുകയായിരുന്നു. സുരക്ഷാപ്രശ്നങ്ങളുണ്ടാക്കാതെ സമാധാനമായിരിക്കാന്‍ ക്രൂ ക്യാപ്റ്റനും പല തവണ പറഞ്ഞെങ്കിലും സ്ത്രീ അനുസരിച്ചില്ല. ഒടുവില്‍ സീറ്റിന് സമീപത്തുനിന്ന് എല്ലാവരും ക്ഷമിക്കണം എന്നുപറഞ്ഞ് ഡല്‍സ് തന്റെ പാന്റസും അടിവസ്ത്രവും വലിച്ചു താഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വളരെ മോശമായി രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും ക്രൂ പരാതിയില്‍ പറയുന്നു. കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള യാത്രക്കാരുടെ മുന്‍പില്‍വെച്ചായിരുന്നു അറുപതുകാരിയുടെ പരാക്രമം.

പിന്നാലെ ഡോര്‍ തുറന്ന് പുറത്തുപോവണമെന്ന് പറയുകയും അതിനായി ശ്രമിക്കുകയും ചെയ്തു. സാധിക്കാതെ വന്നപ്പോള്‍ വിമാനത്തിലെ യാത്രക്കാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മാസങ്ങള്‍ക്കിപ്പുറം യുഎസ് നിയമമനുസരിച്ച് പെന്‍സില്‍വാനിയ ജില്ലാകോടതി ഡല്‍ഡിനെതിരെ നഗ്നതാ പ്രദര്‍ശനമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button