crime

ഒന്നിച്ചു ജീവിക്കാന്‍ കുട്ടികളെ തറയിലെറിഞ്ഞുകൊന്നു; കമിതാക്കള്‍ക്ക് വധശിക്ഷ നടപ്പാക്കി ചൈന

ഒന്നിച്ചു ജീവിക്കാന്‍ കുട്ടികളെ തറയില്‍ എറിഞ്ഞു കൊന്ന കമിതാക്കള്‍ക്ക് വധശിക്ഷ നടപ്പാക്കി ചൈന. ഷാങ് ബോ അദ്ദേഹത്തിന്റെ കാമുകി യേ ചെങ്‌ചെന്‍ എന്നിവരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്.ചെങ്‌ചെനിനോടൊപ്പം ജീവിക്കാന്‍ തന്റെ ആദ്യഭാര്യയില്‍ ഉണ്ടായ രണ്ട് കുട്ടികളെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് ഷാങ് ബോ കൊല്ലുകയായിരുന്നു.
2020ലാണ് കേസിന് ആസ്പദമായ സംഭവം. താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ച് ഷാങ് ബോ, യെയുമായി ബന്ധം ആരംഭിക്കുകയും ഫെബ്രുവരിയിൽ തൻ്റെ ആദ്യ ഭാര്യയുമായി വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ കുട്ടികള്‍ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് ഷാങ് ബോയും യേ ചെങ്‌ചെനും വിശ്വസിച്ചു. യേ യുടെ നിര്‍ദേശപ്രകാരം രണ്ട് വയസ്സുള്ള പെൺകുട്ടിയെയും ഒരു വയസ്സുള്ള ആൺകുട്ടിയെയും 15 നില കെട്ടിടത്തില് നിന്ന് താഴേക്ക് എറിഞ്ഞു ഷാങ് ബോ കൊല്ലുകയായിരുന്നു.

കുറ്റം തെളിഞ്ഞതോെടെ 2020ല്‍ സുപ്രീംകോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരമായ കൊലപാതകം ചൈനയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച ഇരുവര്‍ക്കും വധശിക്ഷ നടപ്പാക്കിയ വാര്‍ത്ത ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയി മാറുകയും ചെയ്തുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button