kerala

കള്ളപ്പണക്കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം തള്ളി

ലഹരി ഇടപാടിലെ കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇഡിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നാല് വർഷമായി ജാമ്യത്തില്‍ കഴിയുന്ന ബിനീഷ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍ അഡ്വ ജി.പ്രകാശ് കോടതിയില്‍ പറഞ്ഞു. 2021 ഒക്ടോബറില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജാമ്യം ഇത്രയും കാലമായെന്നും ഇനി റദ്ദാക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് ഇഡി ആവശ്യം തള്ളാന്‍ കാരണമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button