crime

11 വയസുകാരിയെ തലവെട്ടിക്കൊന്നു; മാതാവിന്‍റെ സഹോദരന്‍ അറസ്റ്റില്‍

ബംഗാളിലെ മാള്‍ഡയില്‍ പതിനൊന്നുകാരിയെ മാതാവിന്‍റെ സഹോദരന്‍ തലവെട്ടിക്കൊന്നു. സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇരുപത്തിയേഴുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ഇയാള്‍ അരുംകൊല ചെയ്തത്. പൊതുസ്ഥലത്ത് വച്ച് പെണ്‍കുട്ടിയുടെ പിതാവ് തുടര്‍ച്ചയായി മര്‍ദിക്കുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ്, കൊലപാതകം നടത്തിയെതെന്നും ഇയാള്‍ മൊഴി നല്‍കി.

ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിക്കൊപ്പം പോകുന്ന യുവാവിനെ കണ്ടു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും സൂചനയുണ്ട്. വിവിധിയടങ്ങളില്‍നിന്നായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹഭാഗങ്ങള്‍ മാള്‍ഡ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Girl beheaded by uncle in Bengal’s Malda

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button