NationalSpot Light

ബൈക്ക് ഇടിച്ചുതെറിപ്പിച്ച് എസ്‌യുവി; യുവാവിനെ മൂന്ന് കിലോമീറ്റര്‍ വലിച്ചിഴച്ചു; ദാരുണം

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് അപകടമുണ്ടാക്കിയ എസ്‌യുവി യുവാവിനെ വലിച്ചിഴച്ചത് മൂന്ന് കിലോമീറ്ററോളം ദൂരം. ദമ്പതികളും അഞ്ചുവയസുകാരന്‍ മകനും സഞ്ചരിച്ച ബൈക്കിലേക്കാണ് എസ്‌യുവി ഇടിച്ചുകയറിയത്. എസ്‌യുവിയുടെ ചക്രത്തിനിടയില്‍ക്കുടുങ്ങിയ യുവാവ് ആശുപത്രിയിലെത്തിക്കുംമുന്‍പെ മരണമടഞ്ഞു. ഭാര്യയും മകനും പരുക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റായ്ബറേലിയില്‍ നിന്നും ദാല്‍മോ നഗരത്തിലേക്ക് കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം എസ്‌യുവിയുടെ രൂപത്തില്‍ ഇടിച്ചുകയറിയത്. ഇടിച്ചതിനു പിന്നാലെ ഭാര്യയും മകനും ബൈക്കില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ലക്നൗവിലാണ് അപകടം.

അപകടം നടന്നിട്ടും വാഹനം നിര്‍ത്താതെ എസ്‌യുവി ഡ്രൈവര്‍ മൂന്ന് കിലോമീറ്ററോളം യുവാവിനെ വലിച്ചിഴച്ചതാണ് മരണകാരണമായത്. ഒടുവില്‍ വണ്ടി നിര്‍ത്തിച്ച് വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. വീരേന്ദ്ര, ഭാര്യ രൂപാല്‍, മകന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ലാല്‍ഗഞ്ച് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button