kerala

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു; വന്‍ പ്രതിഷേധംugivhcb

വയനാട് മാനന്തവാടി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലിഗദ്ദ പനച്ചിയില്‍ അജീഷ്(42)യാണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു. രാവിലെ ഏഴരയോടെ മതില്‍ തകര്‍ത്ത് വീട്ടില്‍ കയറിയ കാട്ടാന അജീഷിനെ ആക്രമിക്കുകയായിരുന്നു. മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകര്‍ത്തു. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി മുതല്‍ കാട്ടാന പ്രദേശത്തുണ്ടായിരുന്നുവെന്നും ആക്രമണം നടന്നിട്ട് മണിക്കൂറുകളായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു.

തണ്ണീര്‍ക്കൊമ്പനു പിന്നാലെ ഒരാഴ്ചയ്ക്കിടെ മാനന്തവാടിയിലെത്തുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ആനയെ തുരത്താന്‍ ശ്രമം തുടരുകയാണ്. അതേസമയം, മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കലക്ടറും സിസിഎഫും ഡി.എഫ്.ഒയും എത്താതെ അജീഷിന്റെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മാനന്തവാടി കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button