crime

ഹണിട്രാപ്പില്‍ കുരുക്കി; പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല; സ്ത്രീ അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകനായ വ്യാപാരി പി. രാമുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുസ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ യൂസഫ്ഗുഡയില്‍ ഫെബ്രുവരി ഏഴാം തീയതിയായിരുന്നു സംഭവം. രാമുവിനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

രാമുവിന്‍റെ സുഹൃത്തായ മണികണ്ഠനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരും തമ്മില്‍ കുറച്ചു നാളുകളായി ശത്രുതയിലായിരുന്നു. അടുത്തിടെ വധശ്രമക്കേസിൽ രാമു നൽകിയ പരാതിയെത്തുടർന്ന് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, വൈരാഗ്യം കൂടിയ മണികണ്ഠന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഹണിട്രാപ്പും കൊലപാതകവും ആസൂത്രണം ചെയ്തു.
അറസ്റ്റിലായ ഇമാബിയും മകള്‍ നസീമയും ചേര്‍ന്നാണ് രാമുവിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. തുടര്‍ന്ന് യുവതി രാമുവിനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ മറ്റുപ്രതികള്‍ ഇവിടേക്കെത്തുകയും കൊലപാതകം നടത്തിയശേഷം രക്ഷപ്പെടുകയുമായിരുന്നു. യുവതിയുടെ വീട്ടിന്‍റെ ടെറസില്‍ വച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. നിരവധിതവണ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതികള്‍ സ്വകാര്യഭാഗങ്ങളിലും ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button