crime

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ അഞ്ച് കിലോ കഞ്ചാവ്

ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ അഞ്ച് കിലോ കഞ്ചാവ്. റെയില്‍വേ പൊലീസാണ് പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിന് താഴെ ഉപേക്ഷിച്ചിരുന്ന ബാഗ് കണ്ടെടുത്ത് പരിശോധിച്ചത്.

സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ബാഗ് കണ്ടെത്തിയത്. സംശയം തോന്നി ആര്‍പിഎഫ് സംഘം ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുണികള്‍ക്കിടയില്‍ നിരവധി കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു അഞ്ച് കിലോ കഞ്ചാവ്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഒരുമാസം മുന്‍പാണ് സമാനമായ രീതിയില്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചതായി കണ്ട ബാഗില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് റെയിൽവേ ഡിവൈഎസ്പി പി.ശശികുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് വിവിധ സ്റ്റേഷനുകളിലെ പരിശോധനയ്ക്കായുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button