kerala

യുഎഇയിലേക്കുള്ള അയ്യപ്പ വിഗ്രഹം പരുമലയില്‍ നിന്ന്; ലോകത്തില്‍ വലുത്

യുഎഇയിലെ ആദ്യ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം നിർമ്മിച്ചത് പരുമലയിൽ . ശബരിമലയിലെ സ്വർണ്ണ കൊടിമരം അടക്കം നിർമ്മിച്ച അനന്തനാചാരിയും മകനും ആണ് ശില്പം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമാണെന്ന് ശില്പികൾ പറയുന്നു

പതിനെട്ടാംപടിക്കു മുകളിൽ പീഠത്തിൽ ഉപവിഷ്ടനായ അയ്യപ്പ സ്വാമി. ഏഴു പ്രതിഷ്ഠകളിൽ ഒന്നായ അയ്യപ്പ വിഗ്രഹം നിർമിച്ചത് പി.പി.അനന്തൻ ആചാരിയും മകൻ അനു അനന്തനും ചേർന്നാണ് . പീഠം ഉൾപ്പെടെ വിഗ്രഹത്തിനു നാലടിയോളം ഉയരം. 3 അടി ഉയരത്തിലാണു പതിനെട്ടു പടികളുടെ ചെറിയ മാതൃക. വശങ്ങളിൽ ശബരിമലയിലെ പോലെ ആനയുടെയും കടുവയുടെയും രൂപങ്ങൾ . തന്ത്രിമാരെ അടക്കം കാണിച്ച് ഉറപ്പുവരുത്തി ആറുമാസത്തോളം സമയം എടുത്താണ് ശില്പം പൂർത്തിയാക്കിയത്

ഭക്തർക്കു പടി ചവിട്ടാൻ കഴിയില്ലെങ്കിലും തൊട്ടുതൊഴുകയും പടിപൂജ നടത്തുകയും ചെയ്യാം. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിലെ നിർമാണ ജോലികൾ അനന്തൻ ആചാരിയുടെ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നൂറിലധികം വിഗ്രഹങ്ങൾ നിർമിച്ചിട്ടുണ്ട്. അധികം വൈകാതെ അബുദാബി ക്ഷേത്രത്തിലെത്തി അയ്യപ്പനെ ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് ശില്പികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button