crimeWorld

യുഎസിലെ മലയാളി കുടുംബത്തിന്‍റെ മരണം; സമീപം പിസ്റ്റള്‍; മറനീക്കാന്‍ ദുരൂഹതകളേറെ

കലിഫോര്‍ണിയയിലെ സാന്‍ മാറ്റിയോയില്‍ ഒരു കുടുംബം കൊല്ലപ്പെട്ടതിന് പിന്നില്‍ മറനീക്കാതെ ദുരൂഹത. ഈ മാസം 12നാണ് മലയാളികളായ ആനന്ദ് സുജിത് ഹെന്‍​റി(42), ഭാര്യ ആലിസ് പ്രിയങ്ക (40) ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ എന്നിവരെ ജീവനറ്റ നിലയില്‍ അധികൃതര്‍ കണ്ടെത്തിയത്. ഒന്‍പത് വര്‍ഷമായി കുടുംബം അമേരിക്കയില്‍ താമസിച്ചുവരികയാണ്.

കുടുംബത്തിലെ ആരെയും കുറച്ച് നാളായി എന്ന് പൊലീസില്‍ അയല്‍വാസികള്‍ അറിയിച്ചിരുന്നു.  ഒടുവില്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന നാല് പേരെയാണ്. കാരണങ്ങള്‍ തീര്‍ത്തും അവ്യക്തം, ചുറ്റുമെങ്ങും ഒരു ചെറിയ തെളിവ് പോലുമില്ല. ആരും അതിക്രമിച്ച് കടന്നതിന്‍റെയും യാതൊരു അടയാളവുമില്ല. കേസില്‍ വട്ടം കറങ്ങിയ അന്വേഷണ സംഘം കേസിനെപ്പറ്റി കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

എയര്‍ കണ്ടീഷ്ണറില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് മരണകാരണമെന്നതായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. വിഷവാതകം ശ്വസിച്ച് മരിച്ചുവെന്ന് ശിരവെയ്ക്കാന്‍ കഴിയാത്ത് തരത്തില്‍ പിന്നീട് പൊലീസ് ആലിസിന്‍റെ ശരീരത്തില്‍ നിന്നും വെടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തി, ഒപ്പം ഒരു പിസ്റ്റളും. എന്നിരുന്നാലും ഇരട്ടക്കുട്ടികളുടെ മരണകാരണം ഇപ്പോഴും വ്യക്തമല്ല, ശ്വാസം മുട്ടിച്ചോ, കഴുത്ത് ഞെരിച്ചോ, മാരകമായ അളവില്‍ എന്തെങ്കിലും മരുന്ന നല്‍കിയോ ആകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. നിഗമനങ്ങള്‍ അല്ലാതെ കൃത്യമായി വിവരങ്ങള്‍ ഇനിയും വാരാനിരിക്കുന്നതേയുള്ളൂ. പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button