crime

വാറ്റി വച്ച ചാരായം കുടിച്ചു; സഹോദരിയുടെ ഭര്‍ത്താവിനെ അടിച്ചു കൊന്നു

തന്‍റെ വാറ്റുചാരായം കുടിച്ചതിന് സഹോദരിയുടെ ഭര്‍ത്താവിനെ യുവാവ് അടിച്ചു കൊന്നു. പത്തനംതിട്ട ആങ്ങമൂഴിയില്‍ ഒറ്റയ്ക്ക് കഴിഞ്ഞ യുവാവ് അടിയേറ്റു മരിച്ച കേസിലെ അന്വേഷണത്തിനൊടുവിലാണ് ഭാര്യയുടെ സഹോദരന്‍ അറസ്റ്റിലായത്

ആങ്ങമൂഴി സ്വദേശി അജി കൊല്ലപ്പെട്ട കേസിലാണ് ഭാര്യയുടെ സഹോദരന്‍ മഹേഷ് അറസ്റ്റിലായത്. നെറ്റിയിലും മുഖത്തും ഇടതു കൈയിലും ഉൾപ്പെടെ ചെറുതും വലുതുമായ 15 ഓളം മുറിവുകളും ക്ഷതങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട അജിയും ഭാര്യ സഹോദരന്‍ മഹേഷും വനാതിര്‍ത്തിയില്‍ അടുത്തടുത്താണ് താമസം. മഹേഷ് ചാരായം വാറ്റുമ്പോള്‍ അജി സഹായിച്ചിരുന്നു.

മഹേഷ് വാറ്റി വച്ച ചാരായം അജി ഒറ്റയ്ക്ക് കുടിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമായത്. കഴിഞ്ഞ ദിവസം ഒരുമിച്ചു മദ്യപിക്കുമ്പോള്‍ വാക്കേറ്റമായി. മഹേഷ് കമ്പിപ്പാരകൊണ്ട് അജിയെ അടിച്ചും കുത്തിയും പരുക്കേല്‍പ്പിച്ച ശേഷം മുങ്ങി. അജിയെ തേടി തിങ്കളാഴ്ച രാവിലെ അടൂരിൽ നിന്നു ഭാര്യയും മകനും എത്തി . വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദഹേം കണ്ടത്. നാടുവിടാൻ പ്ലാൻ ചെയ്ത മഹേഷ് ട്രെയിൻ മാർഗ്ഗം പാലക്കാട് എത്തി. ഒടുവിൽ പദ്ധതി അപേക്ഷിച്ച് തിരിച്ച് ചെങ്ങന്നൂരിൽ എത്തിയപ്പോഴാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button