National

പുല്ലാണ് ടിയര്‍ഗ്യാസ്; പൊലീസിന്റെ ഡ്രോണ്‍ പട്ടംപറത്തി വലിച്ചിട്ട് കര്‍ഷകര്‍;പഞ്ചാബ്–ഹരിയാന അതിര്‍ത്തിയിലെശംഭുവിലെ കാഴ്ച

‘ഡല്‍ഹി ചലോ’മുദ്രാവാക്യമുയര്‍ത്തി നീങ്ങുന്ന കര്‍ഷകരെ തടയാന്‍ പൊലീസ് പതിനെട്ടടവും പയറ്റുമ്പോള്‍ തിരിച്ചടിക്കാന്‍ രസികന്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരക്കാര്‍. പഞ്ചാബ്–ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ ട്രാക്ടറുകളുമായെത്തിയ കര്‍ഷകരെ തടഞ്ഞ പൊലീസ് അവരെ പിരിച്ചുവിടാന്‍ ഡ്രോണുകളില്‍ നിന്ന് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇത് തുടക്കത്തില്‍ സമരക്കാരെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ ആരെയും വെല്ലുന്ന പഞ്ചാബിലെ കര്‍ഷകരെ വിരട്ടാന്‍ അതൊന്നും മതിയായിരുന്നില്ല. പൊലീസിന്റെ ഡ്രോണുകളെ നേരിടാന്‍ തനിനാടന്‍ തന്ത്രം തന്നെ അവര്‍ തിരിച്ചുപ്രയോഗിച്ചു. കര്‍ഷകര്‍ക്കിടയില്‍ നിന്ന് പട്ടങ്ങള്‍ പറന്നുയരുന്നത് കണ്ട് പൊലീസ് അന്തംവിട്ടു. അധികം വൈകാതെ പൊലീസിന്റെ ടിയര്‍ ഗ്യാസ് ഡ്രോണുകള്‍ പട്ടങ്ങളില്‍ കുരുങ്ങി താഴെ വീണ് തകര്‍ന്നു.

ഡ്രോണ്‍ തന്ത്രം പാളിയതോടെ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് പല ദിക്കുകളില്‍ നിന്ന് കര്‍ഷകര്‍ക്കുനേരെ നേരിട്ട് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചെങ്കിലും അകലം കൂടുതലായതിനാല്‍ കാര്യമായ ഫലമുണ്ടായില്ല. ട്രാക്ടറുകള്‍ മുന്നോട്ടുപോകാതിരിക്കാന്‍ റോഡില്‍ സാധ്യമായതെല്ലാം ചെയ്ത് കര്‍ഷകരെ തടഞ്ഞിരിക്കുകയാണ് ഹരിയാന പൊലീസ്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം നടപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി വളയാന്‍ നീങ്ങുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ പലവട്ടം ചര്‍ച്ചനടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button