NationalSpot Light

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാറ്റ; യുവതിയുടെ പോസ്റ്റിന് മറുപടിയുമായി സൊമാറ്റോ

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനൊപ്പം പാറ്റയെ കിട്ടിയ ദുരനുഭവം സോഷ്യല്‍ മിഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് യുവതി. സോണിയ ആചാര്യയാണ് തനിക്ക് ലഭിച്ച് ഭക്ഷണത്തിലെ പാറ്റയുടെ ചിത്രവും ബില്ലുമുള്‍പ്പെടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഗുരുഗ്രാമില്‍ നിന്നുള്ള ഹോട്ടലില്‍ നിന്നുമാണ് സൊമാറ്റോ വഴി 379 രൂപക്ക് സോണിയ ഭക്ഷണം ഒാര്‍ഡര്‍ ചെയ്തത്.

‘സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്​തതിന് ശേഷം ഭയാനകമായ ഒരു അനുഭവം ഉണ്ടായി. ആൻ്റി ഫുഗിൽ നിന്ന് ഒാര്‍ഡര്‍ ചെയ്ത ജാപ്പനീസ് മിസോ റാമെൻ ചിക്കനില്‍ ഒരു പാറ്റയെ കണ്ടെത്തി. തീർത്തും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും. ഇവിടുത്തെ ഭക്ഷണ ഗുണനിലവാരത്തിലുള്ള നിയന്ത്രണത്തിൽ കടുത്ത നിരാശ തോന്നുന്നു,’ യുവതി സോഷ്യല്‍ മിഡിയയില്‍ കുറിച്ചു.

സോണിയയുടെ പ്രതികരണത്തിന് മറുപടിയുമായി ഉടന്‍ തന്നെ സൊമാറ്റോയും രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ച സൊമാറ്റോ വിഷയം പരിശോധിക്കാന്‍ സമയം നല്‍കണമെന്നും പറഞ്ഞു. ‘നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. ഈ അനുഭവത്തില്‍ മാറ്റം വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംഭവത്തെ പറ്റി പരിശോധിക്കാന്‍ കുറച്ച് സമയം തരൂ. ഞങ്ങള്‍ എത്രയും വേഗം നിങ്ങളെ ബന്ധപ്പെടാം,’ സൊമാറ്റോയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button