Helthkerala

ഒരു രൂപക്ക് ഹൃദയ പരിരക്ഷാ പാക്കേജ്ജുമയി പരുമല കാർഡിയോളജി

പരുമല: പരുമല ഇൻറർനാഷണൽ കാർഡിയോ തൊറാസിക്ക് സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് 2500 രൂപ വില വരുന്ന കാർഡിയാക് ചെക്കപ്പ് ഒരു രൂപയ്ക്ക് നൽകികൊണ്ടുള്ള പ്രഖ്യാപനം പ്രശസ്ത സിനിമാതാരം ശ്രീ രമേശ് പിഷാരടി നിർവഹിച്ചു. ഇസിജി, എക്കോ, ബ്ലഡ് ഇൻവെസ്റ്റിഗേഷൻ, കാർഡിയോളജിസ്ററ് കൺസൾട്ടേഷൻ അടങ്ങിയ ഈ പാക്കേജിന്റെ കാലാവധി 2024 മെയ് 15 വരെയാണ്.

നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷികാഘോഷം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ തിരുമേനി ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ സാമ്പത്തിക പരിമിതി ഉള്ളവർക്ക് 7,500 രൂപക്ക് ആൻജിയോഗ്രാം, 75,000 രൂപക്ക് സിംഗിൾ സ്റ്റെന്റ് (single stent) ആൻജിയോപ്ലാസ്റ്റി ചെയ്തു നൽകുന്ന പ്രത്യേക പാക്കേജ് പരിശുദ്ധ ബാവ തിരുമേനി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ്, ആശുപത്രി സിഇഒ ഫാദർ എം.സി പൗലോസ്, പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ, പ്രൊജക്റ്റ് ഡയറക്ടർ ശ്രീ. വർക്കി ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിൻ കുമാർ, സീനിയർ കൺസൾട്ടന്റ്‌ ഡോ. ജോർജ് കോശി, കൺസൾട്ടന്റ്‌ ഡോ. റിനെറ്റ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഫിനാൻസ് കോർഡിനേറ്റർ ഫാദർ തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ചാപ്ലിൻ ഫാദർ ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. എബിൻ വർഗീസ്, കൺസൾട്ടന്റുമാരായ ഡോ. നകുൽ മഹേഷ് ബാബു, ഡോ. ജോയൽ ജെ കണ്ടത്തിൽ, ഡോ. ആര്യ എസ്, പീഡിയാട്രിക്ക് കാർഡിയോളജിസ്റ്റ് ഡോ. നിഷ ചന്ദ്ര ബാബു, കാർഡിയാക് അനസ്തേഷ്യ ഡോ. ഷാനിൽ ജോസ് മറ്റു ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button