kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പരുക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരന്‍ മരിച്ചു. പാക്കം സ്വദേശി പോളാണ് മരിച്ചത്. പാക്കം- കുറുവാ ദ്വീപ് റൂട്ടിൽ ചെറിയമല വനമേഖലയിൽ രാവിലെ ഒമ്പതരയോടെ കാട്ടാന ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മാനന്തവാടി ചാലിഗദ്ദയിൽ അജീഷിനെ മോഴയാന ആക്രമിച്ചതിൽ പിന്നെ അടച്ചിട്ട കുറുവ ദ്വീപിലെ ജീവനക്കാരനായിരുന്നു പോൾ. സഞ്ചാരികൾക്കുള്ള നിയന്ത്രണം അറിയാതെ കുറുവയിലേക്ക് എത്തുന്നവരെ തിരികെ അയയ്ക്കുന്നതിനായി ചെറിയമല ജംക്ഷനിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പോൾ ആനയുടെ ആക്രമണത്തിന് ഇരയാകുന്നത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവെച്ചതോടെ ആന പിന്മാറുകയായിരുന്നു. ഗതാഗതതടസമൊഴിവാക്കാന്‍ പ്രത്യേക അറിയിപ്പ് നല്‍കിയായിരുന്നു പോളിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button