Business

വിലക്കുറവില്‍ മുഖം തിരിച്ചവര്‍ക്ക് നഷ്ടം; കുതിച്ച് സ്വര്‍ണം; ഇന്നത്തെ വിലl

തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വില ട്രാക്ക് മാറ്റുന്നു. ഈ ആഴ്ചയില്‍ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം അവസാന രണ്ട് ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ച് 45,760 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,720 രൂപയായി.

രണ്ട് ദിവസം കൊണ്ട് 240 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം മാസത്തിലെ ഉയര്‍ന്ന നിലവാരമായ 46,640 രൂപ (ഫെബുവരി 2)യില്‍ നിന്നും 880 രൂപ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,992 ഡോളര്‍ നിലവാരത്തിലേക്ക് പോയതിന് പിന്നാലെയാണ് കേരള വിപണിയിലും വില ഇടിഞ്ഞത്. അപ്രതീക്ഷിതമായി യുഎസ് പണപ്പെരുപ്പം വര്‍ധിച്ചതാണ് വില ഇടിയാനുള്ള കാരണം. വില ഇടിവും യു.കെ, ജപ്പാന്‍ എന്നിവിടങ്ങളിലെ മോശം സാമ്പത്തിക ഡാറ്റയും സ്വര്‍ണത്തിന് ആവശ്യക്കാരെ കൂട്ടി. ഇത് വിലയില്‍ നേരിയ നേട്ടത്തിനും കാരണമായി. സ്വര്‍ണം തിരികെ 2,000 ഡോളറിന് മുകളിലേക്ക് കയറിയതോടെ ആഭ്യന്തര വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 2,013 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button