kerala

രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടഅജീഷിന്റെ വീട് സന്ദര്‍ശിച്ചു

രാഹുല്‍ ഗാന്ധി വയനാട്ടില്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. കെ.സി.വേണുഗോപാലും ഒപ്പമുണ്ട്. കുറുവാ ദ്വീപിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്തെ പോളിന്‍റെ വീട്ടിലും രാഹുൽ ഗാന്ധി എത്തും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്‍റെ വീടും രാഹുൽ സന്ദർശിക്കും. ഇതിനു ശേഷം കൽപറ്റ ഗസ്റ്റ ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാവും രാഹുൽ ഗാന്ധി അലഹബാദിലേക്ക് മടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button