kerala

ഭാരത് അരിക്ക് ബദല്‍ ‘ശബരി’; കുറഞ്ഞ വിലയ്ക്ക് അരി വിപണിയിലിറക്കാന്‍ കേരളം

കേന്ദ്ര സർക്കാരിന്‍റെ ഭാരത് അരിയുടെ വിതരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ബദലൊരുക്കാൻ സംസ്ഥാന സർക്കാർ. കുറഞ്ഞ വിലക്ക് ശബരി എന്ന പേരിൽ കേരളത്തിന്‍റെ സ്വന്തം അരി വിപണിയിൽ എത്തിക്കാനാണ് നീക്കം. കുറഞ്ഞ നിരക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അരി എത്തിച്ച് സ്വന്തം ബ്രാൻഡിൻ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്‍റെ പദ്ധതി. ഇത് പരിശോധിക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യമന്ത്രി. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതും പരിഗണനയിലാണ്. മലയാളികള്‍ ഉപയോഗിക്കുന്ന അരിയാകും വിതരണം ചെയ്യുക. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മല്‍സരമല്ലെന്നും മന്ത്രി ജി.ആര്‍.അനില്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button