kerala

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളെത്താൻ വൈകും

തിരുവനന്തപുരം:സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങള്‍ ഔട്ട്‌ലെറ്റില്‍ എത്തുന്നത് അനിശ്ചിതമായി വൈകും. അരി, പയര്‍, പഞ്ചസാര, ധാന്യങ്ങള്‍, മുളക്, മല്ലി എന്നിവയ്ക്കായി പ്രസിദ്ധീകരിച്ച ടെണ്ടര്‍ നോട്ടീസ് സപ്ലൈകോ പിന്‍വലിച്ചു. കരാറുകാരുടെ ബഹിഷ്കരണമാണ് നടപടിക്ക് കാരണം. ഫെബ്രുവരി 13നാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. 20 വരെ ഇ-ടെണ്ടറില്‍ പങ്കെടുക്കാമെന്നായിരുന്നു നോട്ടീസ്. 250 കോടിയെങ്കിലും ലഭിക്കാതെ ലേലത്തില്‍ പങ്കെടുക്കില്ലെന്നാണ് കരാറുകാരുടെ നിലപാടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button