National

വിവാഹവേദിയിൽ കടന്നല്‍ ആക്രമണം; 12 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ കല്യാണത്തിനിടെ കടന്നല്‍ ആക്രമണം. ഒട്ടേറെപ്പേർക്ക് കടന്നൽക്കുത്തേറ്റു. 12 പേര്‍ ചികിൽസയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഐസിയുവിലേക്ക് മാറ്റി. ഗുണ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹം നടന്ന ഹോട്ടലിന്‍റെ മേല്‍ക്കൂരയിൽ ഉണ്ടായിരുന്ന കടന്നല്‍ കൂട്ടിൽ നിന്നായിരുന്നു ആക്രമണം. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തുകയും പരുക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്‌തു.കടന്നൽക്കൂട് ഇളകിയത് എങ്ങനെയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോട്ടല്‍ മാനേജ്​മെന്‍റ് അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള മുന്‍​കരുതലുകള്‍ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button