kerala

കുട്ടി എങ്ങനെ ഓടയിലെത്തിയെന്ന് അന്വേഷണം; പകലൊന്നും അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാടുപിടിച്ച സ്ഥലത്തുനിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി എങ്ങനെ ഓടയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചു. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍. കരച്ചില്‍ കേട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയെ കിട്ടിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മന്ത്രി വി.ശിവന്‍കുട്ടി ആശുപത്രിയിലെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button