National

ശ്രീകൃഷ്ണനും അഴിമതിക്കാരനായേനേ’; സുപ്രീംകോടതിയെ ട്രോളി പ്രധാനമന്ത്രി

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ വിധിക്ക് പിന്നാലെ സുപ്രീംകോടതിയെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനേ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാല്‍പര്യഹര്‍ജി നല്‍കാമെന്നും ശ്രീകൃഷ്ണന്‍ അഴിമതിക്കാരനാണെന്ന് സുപ്രീംകോടതി വിധിച്ചേനേയെന്നും മോദി പരിഹസിച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത്. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്ടല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്തിവയ്ക്കാനും ഇതുവരെ വിതരണ ചെയ്തവയുടെ സമ്പൂര്‍ണ വിവരം മൂന്നാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന് വ്യക്തമാക്കിയാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി തടഞ്ഞത്. അജ്ഞാതമായ ഇലക്ട്രല്‍ ബോണ്ടുകള്‍ വിവരാവാകാശത്തിന്‍റെയും അറിയാനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 19(1) എ ക്കും എതിരാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കമ്പനികള്‍ സംഭവന നല്‍കുന്നതിന് പരിധി എടുത്തുകളഞ്ഞ് കമ്പനീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button