NationalPolitics

ചണ്ഡീഗഡില്‍ എഎപി സ്ഥാനാര്‍ഥി മേയര്‍; ബിജെപിക്ക് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി

വരണാധികാരിയെ ഉപയോഗിച്ച് ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച ബിജെപിക്ക് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. ആം ആദ്മി സ്ഥാനാര്‍ഥി കുല്‍ദ്വീപ് കുമാറിന് ലഭിച്ച എട്ടു വോട്ടുകള്‍ അസാധുവാക്കിയ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി കുല്‍ദ്വീപ് കുമാറിനെ മേയറായി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനം സംരക്ഷിക്കപ്പെട്ടാന്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിയെ നന്ദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാള്‍ പ്രതികരിച്ചു

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിന്‍റെ ബാലറ്റ് പേപ്പറുകളും വീഡിയോ റിക്കോര്‍ഡിങ്ങും നേരിട്ട് പരിശോധിച്ചാണ് ആംആദ്മി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ മേയറെന്ന് സുപ്രീകോടതി പ്രഖ്യാപിച്ചത്. ആം ആദ്മി സ്ഥാനാര്‍ഥിക്ക് ലഭിച്ച് എട്ടുവോട്ടുകള്‍ അസാധുവെന്ന് വരണാധാകാരി തീരുമാനിച്ചത് മനപൂര്‍വമാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തി. ആര് വോട്ടു ചെയ്തുവെന്ന് തിരച്ചറിയാന്‍ ബാലറ്റില്‍ രേഖപ്പെടുത്തിയാലോ , രണ്ടുപേര്‍ക്ക് വോട്ടുചെയ്താലോ, അവ്യക്തമായി വോട്ടു ചെയ്താലോ മാത്രേ വോട്ട് അസാധുവായി കണക്കാനാവൂ എന്ന് സുപ്രീകോടതി നിരീക്ഷിച്ചു.

36 ല്‍ 20 വോട്ടുകള്‍ ആംആദ്മി സ്ഥാനാര്‍ഥിക്കും 16 വോട്ടുകള്‍ മാത്രം ബിജെപിക്കുമെന്ന് കോടതി വ്യക്തമാക്കി. ബിജെപി മേയര്‍ രാജിവെച്ചെതിനാല്‍ പുതിയ തിരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന ബിജെപിയുടെ വാദം സുപ്രീംകോടതി തള്ളി. വരണാധാകാരിയുടെ കുറ്റത്തിന് തിരഞ്ഞെടുപ്പ് ആകെ റദ്ദാക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്‍റെ അടിസ്ഥാനം സംരക്ഷിക്കാന്‍ ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത വരണാധികാരി അനില്‍ മസിക്കെതിരെ നടപടിക്ക് സുപ്രീംകോടതി നിര്‍ദേശിച്ചു. ചണ്ഡീഗഡ് മേയറെ സുപ്രീകോടതി തന്നെ നിശ്ചയിച്ചത് ആംആദ്മി –കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ വിജയമായി.

ജനാധിപത്യത്തെ സംരക്ഷിക്കാന‍് സുപ്രീംകോടതി നടപടി സഹായിക്കുമെന്നും പ്രഹസനവും തട്ടിപ്പുമായിരുന്നു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button