crime

നായികയാക്കാമെന്ന് പറഞ്ഞു, യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ സന്തോഷിനെതിരെ കേസ്

യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ്. ബെഗളൂരു ജ്ഞാനഭാരതി പൊലീസാണ് നടനെതിരെ കേസെടുത്തത്. ബസവേശ്വർനഗറിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന 27കാരിയാണ് പരാതിക്കാരി.

ഒട്ടേറെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെ 2019ലാണ് യുവതി പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞാണ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം ചെയ്ത് സന്തോഷ് പെൺകുട്ടിയെ പീഡിപ്പിച്ചു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. അതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിന് ന‌ടൻ മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.ഫെബ്രുവരി 14ന് സന്തോഷ് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button