Spot LightWorld

സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം അഞ്ചുവർഷം; വീടിന് ചുറ്റും ദുരൂഹത; ഒടുവിൽ പൊലീസെത്തി

സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം അഞ്ച് വർഷം ഉറങ്ങി എഴുപതുകാരി. ഓസ്ട്രേലിയയിലെ മെൽബണിലെ ന്യൂടൗണിൽ താമസിക്കുന്ന സ്ത്രീയാണ് മൃതദേഹത്തോടൊപ്പം അഞ്ച് വർഷം കഴിഞ്ഞത്. സമ്പന്നരായ ആളുകൾ താമസിക്കുന്ന, ഒൻപത് കോടിയൊക്കെ സ്ഥലത്തിന് വിലമതിക്കുന്ന പ്രദേശത്താണ് ഇത്രയും വർഷം ആരോരുമറിയാതെ സ്ത്രീ അഴുകിയ മൃതദേഹത്തോടൊപ്പം അന്തിയുറങ്ങിയത്.

മറ്റൊരു കേസിൽ ഇവരെ അറസ്റ്റ് ചെയ്തിനുശേഷമുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഭയാനകമായ ഈ കണ്ടെത്തൽ പൊലീസ് നടത്തിയത്. ചപ്പുചവറുകൾ, എലികൾ, ചീഞ്ഞളിഞ്ഞ ഭക്ഷണം, മനുഷ്യ മലം എന്നിവയിലൂടെയാണ് പൊലീസ് മൃതദേഹത്തിലെക്കെത്താൻ നിർബന്ധിതരായത്. ‘മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു’ എന്നാണ് പൊലീസ് പറയുന്നത്.

ഇങ്ങനെ ഒരു മൃതദേഹത്തിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ ഒരാൾ കഴിഞ്ഞത് അയൽവാസികൾ പോലും അറിഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നു എന്ന് സ്ത്രീയുടെ ഒരു അയൽക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ടായിരുന്നു. ‌‌പലവട്ടം വിവിധ സർക്കാർ വകുപ്പുകളിലെ അധികൃതരോട് അതേ കുറിച്ച് പരാതികളും പറഞ്ഞിരുന്നു. എന്നാൽ, ആരും അത് ​ഗൗനിച്ചില്ല എന്നും അയൽക്കാർ പറയുന്നു.

ഇങ്ങനെ ഒരാൾ അതിനകത്ത് മരിച്ചു കിടന്നത് അറിയാത്തതിൽ അധികൃതർക്കും പിഴ പറ്റിയിട്ടുണ്ട് എന്നും മരിച്ചുപോയ മനുഷ്യന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നു എന്നും വിക്ടോറിയ പൊലീസ് പറഞ്ഞു. അതേസമയം ഇവരുടെ സഹോദരന്റെ മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button