National

മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ അന്തരിച്ചു.


സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പത്മഭൂഷന്‍, പത്മവിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ഫാലി നരിമാന്റെ നിരാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button