keralaNationalSpot Light

കഴിഞ്ഞ വര്‍ഷം വീട്ടില്‍ പ്രസവിച്ചത് 403 സ്ത്രീകള്‍; ഞെട്ടിച്ച് കണക്കുകള്‍; തലകുനിച്ച് കേരളം

ആധുനിക കാലത്തും വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ തല കുനിക്കേണ്ട അവസ്ഥയിലാണ് കേരളം. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 403 പേർ വീട്ടിൽ പ്രസവിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ. 2020ൽ 576, 2021 ൽ 590 , 2022 ൽ 573 എന്നിങ്ങനെയാണ് വീട്ടിൽ നടന്ന പ്രസവങ്ങൾ. അമ്മയുടേയോ കുഞ്ഞിന്‍റെ മരണം സംഭവിക്കുമ്പോൾ മാത്രമാണ് വീട്ടിലെ പ്രസവം ചർച്ചയാകുന്നത്. ചികിൽസ ഏത് രീതിയിൽ വേണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നതിനാൽ ബോധവല്‍കരിക്കാനല്ലാതെ നിർബന്ധം ചെലുത്താൻ അധികൃതർക്കും കഴിയില്ല. നിയമങ്ങളിലെ ഈ പഴുതാണ് അംഗീകാരമില്ലാത്ത സമാന്തര ചികിൽസക്കാർക്ക് വളമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button