kerala

പാലക്കാട് മീൻവണ്ടി തട്ടി നാല് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായയിൽ മീൻവണ്ടി തട്ടി നാല് വയസുകാരന് ദാരുണാന്ത്യം. ഇരിമ്പാലശ്ശേരി കാഞ്ഞിരത്തിങ്കൽ മനോജ് സുമിഷ ദമ്പതികളുടെ മകൻ ആദിനാഥാണ് മരിച്ചത്. വീടിനു മുന്നിൽ മീൻ വിൽപ്പനക്കെത്തിയ നാലുചക്ര ഓട്ടോറിക്ഷയുടെ സമീപമുണ്ടായിരുന്ന കുട്ടിയെ അതേ വണ്ടി ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയുടെ ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button