National

യുപിയില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 15 മരണം; മരിച്ചവരില്‍ 7 കുട്ടികളും

യുപി കാസ്ഗഞ്ചില്‍ ട്രാക്ടര്‍ ട്രോളി നിയന്ത്രണം വിട്ട് കുളത്തിലേയ്ക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ അടക്കം 15 പേര്‍ മരിച്ചു. ഇന്ന് രാവിലെ പത്തിനാണ് അപകടമുണ്ടായത്. ഹരിദ്വാറില്‍ നിന്ന് മടങ്ങിവരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ജില്ലാ മജിസ്ട്രേറ്റും പൊലീസും അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button