crime

മൊബൈൽ ഫോണിനെ ചൊല്ലി പൂജാരിമാർ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

മൊബൈല്‍ ഫോണിനെച്ചൊല്ലി പൂജാരിമാര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. തിരുവനന്തപുരം വർക്കല ചാലുവിള കനാലിന് സമീപം താമസിക്കുന്ന പൂജാരിയായ നാരായണൻ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയും പൂജാരിയുമായ നൂറനാട് സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാരായണന്റെ വീട്ടിൽ വച്ച് മൊബൈൽ ഫോണിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടർന്ന് നാരായണനെ വീടിന് മുൻവശത്തുള്ള തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. തോട്ടിലെ പാറക്കെട്ടിൽ തലയിടിച്ച നാരായണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാരായണന്റെ ഭാര്യയെയും അരുൺ മർദിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button