kerala

ചൂട് കനത്തു;തൃശൂർ ജില്ലയിലെഡാമുകളിൽ ജലനിരപ്പ് താഴ്ന്നു; ആശങ്ക

ചൂട് കനത്തതോടെ തൃശൂർ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. കാർഷികവൃത്തിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ഡാമുകളുടെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്.

സംഭരണ ശേഷിയുടെ 29% വെള്ളം മാത്രമാണ് ചിമ്മിനി ഡാമിൽ ഉള്ളത്. 15000 ഹെക്ടർ കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കുന്ന ഡാമിൽ ജലനിരപ്പിൽ ഉണ്ടായത് റെക്കോർഡ് കുറവ്. 1.75 ദശലക്ഷം ഘന മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഓരോ ദിവസവും തുറന്നു വിടുന്നത്. നിലവിലെ സ്ഥിതിയാണ് തുടരുന്നതെങ്കിൽ 25 ദിവസത്തിനകം വെള്ളം തീരും. ഫെബ്രുവരി അവസാനത്തിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയാകും.

ജില്ലയിലെ മറ്റ് ഡാമുകളുടെയും സ്ഥിതി അങ്ങനെതന്നെ. 10 ലധികം പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും വെള്ളമെത്തിക്കുന്ന പീച്ചി ഡാമിലുള്ളത് ആകെ 30.20% വെള്ളം. വാഴാനി ഡാമിൽ 39% വും പെരിങ്ങൽകുത്ത് ഡാമിൽ 46% വും. കഴിഞ്ഞ വർഷങ്ങളിൽ ഇതേ സമയത്തുണ്ടായതിനേക്കാൾ കുറവ് ജലനിരപ്പാണ് മിക്ക ഡാമുകളിലും. വേനൽ കടുക്കുന്നതോടെ ഡാമുകളിലെ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നുറപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button