crime

കവര്‍ച്ചകേസിലെ പ്രതികളെ സാഹസികമായി പിടികൂടി; ആലുവ സ്ക്വാഡിന് അംഗീകാരം

ഇരട്ടക്കവർച്ച കേസിലെ പ്രതികളെ സാഹസികമായി പിടിച്ച ആലുവ സ്ക്വാഡിന് അംഗീകാരം. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി പ്രശംസാപത്രവും, ഗുഡ് സർവീസ് എൻട്രിയും നൽകി. പ്രതികൾ വ്യാജ ആധാർകാർഡ് ഉപയോഗിച്ചെടുത്ത സിം കാർഡാണ് അന്വേഷണത്തിൽ നിർണായമായതെന്ന് എസ്പി പറഞ്ഞു.

ഇരട്ടക്കവർച്ചക്കേസ് പ്രതികളെ രാജസ്ഥാനിലെ അജ്‌മേറിൽനിന്ന് പിടികൂടിയ പൊലീസ് സംഘം ഇന്നാണ് തിരിച്ചെത്തിയത്. ആലുവ എസ്പി ഓഫിസിലെത്തിയ സംഘം ദൗത്യത്തിന്‍റെ റിപ്പോർട്ട് എസ്പിക്ക് നൽകി. അന്വേഷണ സംഘത്തിന് പ്രശംസാപത്രവും ഗുഡ് സർവീസ് എൻട്രിയും നൽകി. ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ പുരസ്കാരത്തിനും ശുപാർശ ചെയ്തു.

ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷഹ്ജാദ്, എന്നിവരാണ് പ്രതികൾ. എസ്ഐ ശ്രീലാൽ, സി.പി.ഒ മാരായ മുഹമ്മദ് അമീർ , മാഹിൻ ഷാ, മനോജ്, അജ്മൽ എന്നിവരാണ് എസ്.പിയുടെ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് സംഘത്തിനുനേരെ വെടിവയ്പ്പുണ്ടായി. തുടർന്ന് പിടിയിലായ പ്രതികൾക്കെതിരെ വധശ്രമവും, ആയുധ നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരവും രാജസ്ഥാൻ പൊലീസ് കേസെടുത്തു. അവിടെ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷമേ കേരള പൊലീസിന് പ്രതികളെ കൈമാറൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button