National

10 കിലോ സ്വര്‍ണം; 25 കോടി രൂപ; 30 ദിവസത്തിനിടെ അയോധ്യയിലെത്തിയത് 60 ലക്ഷം പേര്‍

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 30 ദിവസത്തിന് ഇടയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയത് 10 കിലോ സ്വര്‍ണവും 25 കിലോ വെള്ളിയും 25 കോടി രൂപയും. രാമ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി വന്ന ട്രാന്‍സാക്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 30 ദിവസത്തിനിടെ 60 ലക്ഷം പേരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് എന്നും രാമക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇന്‍ ചാര്‍ജ് ആയ പ്രകാശ് ഗുപ്ത പറഞ്ഞു.

ഏപ്രില്‍ 17ന് രാമനവമി ആഘോഷമാകുമ്പോഴേക്കും ക്ഷേത്രത്തിലേക്ക് ഭക്തരില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ വലിയ വര്‍ധനവുണ്ടാകും എന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. ഈ സമയം 50 ലക്ഷം ഭക്തര്‍ അയോധ്യ സന്ദര്‍ശിക്കാനെത്തും എന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിന്റെ നാണയ നിര്‍മാണ കേന്ദ്രത്തിനാണ് കൈമാറിയിരിക്കുന്നത്.

തീര്‍ഥാടകര്‍ക്ക് രസീത് നല്‍കുന്നതിനായി കംപ്യൂട്ടര്‍വത്കൃത കൗണ്ടറുകള്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സംഭാവനകളും ചെക്കുകളും ഡ്രാഫ്റ്റുകളും ഉള്‍പ്പെടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് എസ്ബിഐയെ ചുമതലപ്പെടുത്തി ബാങ്കും ക്ഷേത്ര ട്രസ്റ്റും ധാരണപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button