kerala

ടി.പി കേസ്; പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഴിയാതെ പരോളില്ല

ടിപി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണക്കോടതി ഒഴിവാക്കിയ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, എസ്.സിജിത്, കെ.ഷിനോജ്, കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ജീവപര്യന്തം. 20 വര്‍ഷം കഴിയാതെ പരോളോ ശിക്ഷയില്‍ ഇളവോ പാടില്ല. കൃഷ്ണനും ജ്യോതിബാബുവിനും പരോള്‍ വ്യവസ്ഥ ബാധകമല്ല. കെ.കെ.രമയ്ക്ക് 7.50 ലക്ഷം രൂപയും ടിപിയുടെ മകന്‍ അഭിനന്ദിന് അഞ്ചുലക്ഷം രൂപയും നല്‍കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button