crimekerala

കൊല്ലം പേരൂരിൽഉത്സവാഘോഷത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു; 3 പ്രതികള്‍ അറസ്റ്റില്‍

കൊല്ലം പേരൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്ത മൂന്നു പ്രതികൾ പിടിയിലായി. തട്ടാർകോണം സ്വദേശി ശരത്കുമാറിനെ ആക്രമിച്ച പ്രതികളാണ് കിളികൊല്ലൂർ പൊലീസിൻ്റെ പിടിയിലായത്.തൃക്കോവിൽവട്ടം സ്വദേശി ശരത്കുമാറിന് അതിക്രൂരമായി മർദനമേറ്റ കേസിലാണ് അറസ്റ്റ്. വടക്കേവിള സ്വദേശി ശ്രീഹരി, അയത്തിൽ നേതാജി നഗർ സ്വദേശി സുധി, തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന മനോജ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനാറിന് രാത്രിയിലാണ് കേസിനാസ്പദമായത് ഉണ്ടായത്.

പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടുനിന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാറിന് മർദനമേറ്റത്. ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി മരകഷ്ണം ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദിച്ചു. ശരത്കുമാറിന്റെ തലയോട്ടിയും തോളെല്ലും പൊട്ടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് യുവാവ്. ശരത്കുമാറിന്റെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്’ ഉത്സവത്തിനെത്തിയ നാട്ടുകാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മകന് മർദനമേറ്റതായി വീട്ടുകാർ അറിഞ്ഞത്. ശ്രീഹരിയുടെ പേരിൽ കിളികൊല്ലൂർ, ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button