crimekerala

മലപ്പുറം താനൂരിൽപിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു; രഹസ്യസന്ദേശം; കുതിച്ചെത്തി പൊലീസ്

മലപ്പുറം താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച രഹസ്യ സന്ദേശം. ഒട്ടുംപുറത്ത് തീരത്തെ ലഹരിവ്യാപനം തടയാൻ എത്തിയ സമയത്താണ് പൊലീസിനു കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടൻ വീട്ടിലെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്തു. പെട്ടെന്നുതന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് സംഭവം.

കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. പ്രതിയായ കുട്ടിയുടെ അമ്മ ഒട്ടുംപുറം തൂവൽതീരത്തെ ജുമൈലത്തിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.

വീട്ടുമുറ്റത്തെ കിണറിനോട് ചേർന്ന ഭാഗത്താണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. ഒരു വർഷത്തിലധികമായി ഭർത്താവുമായി അകന്നു കഴിയുന്ന സുൽഫത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ആൺകുഞ്ഞിന് ജൻമം നൽകിയത്. പുലർച്ചെ വെള്ളം നിറച്ച ബക്കറ്റിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ജുമൈലത്ത് മൊഴി നൽകിയിടുണ്ട്. മാനഹാനി ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് ജുമൈലത്തിന്റെ മൊഴി.

മൂന്നു പെൺമക്കളുടെ അമ്മയാണ് ജുമൈലത്ത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. താനൂർ ഡിവൈഎസ്പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. കൊലപാതകത്തിന് മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button