keralaPolitics

ലോകസഭ തിരഞ്ഞെടുപ്പ്, ബി.ജെ.പി കേരളത്തിലെ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരളത്തിലേത് അടക്കം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി.ആദ്യ പട്ടികയില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ

ആറ്റിങ്ങല്‍ – വി. മുരളീധരൻ

പത്തനംതിട്ട – അനില്‍ കെ. ആന്‍റണി

ആലപ്പുഴ – ശോഭ സുരേന്ദ്രൻ

പാലക്കാട് – സി. കൃഷ്ണകുമാർ

തൃശ്ശൂർ – സുരേഷ് ഗോപി

കോഴിക്കോട് – എം.ടി. രമേശ്

മലപ്പുറം – ഡോ. അബ്ദുല്‍ സലാം

പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ

വടകര – പ്രഫുല്‍ കൃഷ്ണൻ

കാസർകോട് – എം.എല്‍. അശ്വിനി

കണ്ണൂർ – സി. രഘുനാഥ്

എന്നിവരാണ് സ്ഥാനാർഥികള്‍.

195 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്താവ്ഡെ ഇന്ന് പുറത്തുവിട്ടത്. ഇതില്‍ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിറ്റിങ് സീറ്റായ യു.പിയിലെ വാരണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button