crime

മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം; ഒടുവില്‍ കുറ്റസമ്മതം; ഭാര്യയെ കൊന്നത് ഭര്‍ത്താവ്

ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗാസിയാബാദ് സ്വദേശി ഭാരത് സിങ് എന്ന അന്‍പത്തഞ്ചുകാരനാണ് ഭാര്യ സുനിതയെ(51) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം 4–5 ദിവസങ്ങളോളം ഇയാള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. അയല്‍ക്കാരാണ് ഒടുവില്‍ കൊലപാതക വിവരം പൊലീസിനെ അറിയക്കുന്നത്.

ഗാസിയാബാദിലെ വാടക ഫ്ലാറ്റിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.കൊലപാതകം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. ഫ്ലാറ്റിന് മുന്നില്‍ വന്നിരുന്ന് ഇയാള്‍ അയല്‍ക്കാരോട് കൊല നടത്തിയെന്നും പൊലീസിനെ അറിയിക്കാനും വിളിച്ച് പറയുകയായിരുന്നു. ‘ഞാന്‍ എന്‍റെ ഭാര്യയെ കൊന്നു, പൊലീസിനെ വിളിച്ച് അറിയിക്കൂ, എന്നെ അറസ്റ്റ് െചയ്യൂ’ എന്നാണ് ഭാര്ത സിങ് വിളിച്ച് പറഞ്ഞത്. ഇതുകേട്ട് പരിഭ്രാന്തിയിലായ അയല്‍ക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ സുനിതയെ കണ്ടെത്തി. മൃതദേഹത്തിന് മുന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും കൊല നടന്നിട്ട് ദിവസങ്ങളായി എന്നുമാണ് പൊലീസ് പറയുന്നത്.

കൊലപാതക വിവരം ആരും അറിഞ്ഞില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അയല്‍ക്കാരുടെ മൊഴി. കുടംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button