Spot LightWorld

പ്രാണിയുടെ കടിയേറ്റു ; ലിംഗം മുറിച്ച് വൈദികന്‍

ചെക്ക് റിപ്പബ്ലിക്കിലാണ് സൈബറിടത്ത് വൈറലായ സംഭവം നടന്നത്. പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന്, വൈദികൻ സ്വന്തം ലിംഗം മുറിച്ചുമാറ്റിയതായാണ് വാര്‍ത്ത. തെക്കൻ ബൊഹീമിയയിലെ സെസ്കോബുഡെജോവിക്കിലാണ് സംഭവം . കത്തി ഉപയോഗിച്ച് ഇദ്ദേഹം സ്വന്തം ലിംഗം മുറിക്കുകയായിരുന്നു, മുൻകൂട്ടി നിശ്ചയിച്ച ഒരു യോഗത്തിൽ വൈദികൻ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുരോഹിതൻ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച കണ്ടത്.

ലിംഗം വേർപെടുത്തിയ നിലയിലും ആയിരുന്നു. നിലവില്‍ ആരോഗ്യനില മോശമായി തുടരുകയാണ്. പ്രാണികടിച്ചതാണ് ലിംഗം മുറിക്കാന്‍‌ കാരണമെന്നാണ് വൈദികന്‍ പറയുന്നത്. എന്നാല്‍ മറ്റ് ആരോഗ്യപ്രശനങ്ങളാണോ ആക്രമണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായാണ് റിപ്പോര്‍ട്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button