crimeNational

മന്ത്രവാദിയെന്ന് ആരോപണം; വൃദ്ധനെ കനലില്‍ നൃത്തം ചെയ്യിച്ചു;ക്രൂരത

75കാരനായ വൃദ്ധനെ കത്തുന്ന കനലില്‍ നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ വൃദ്ധനെ ബലം പ്രയോഗിച്ച് കനലില്‍ നൃത്തം ചെയ്യിച്ചത്. സംഭവത്തില്‍ വൃദ്ധന് കയ്യിലും കാലിലും പുറത്തും സാരമായി പരുക്കേറ്റു. വൃദ്ധനെ നിര്‍ബന്ധിച്ച് കനലില്‍ നൃത്തം ചെയ്യിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറി‍ഞ്ഞത്.

മാര്‍ച്ച് നാലിന് താനെയിലെ കര്‍വേല മൂര്‍ബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കത്തുന്ന കനലില്‍ ചുറ്റുമുളള ആളുകളെ ഭയന്ന് വൃദ്ധന്‍ നൃത്തം ചെയ്യുന്നതിന്‍റെയും വേദനകൊണ്ട് പുളയുന്നതിന്‍റെയും പ്രതികള്‍ ചേര്‍ന്ന് ആര്‍പ്പുവിളിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. കൂടാതെ ഭയന്ന് നില്‍ക്കുന്ന വൃദ്ധനെ കൈകളില്‍ പിടിച്ച് വലിച്ച് കനലിലൂടെ നടത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. ഗ്രാമത്തിലെ ക്ഷേത്രത്തിനോടനുബന്ധിച്ചുളള പരിപാടിക്കിടെയാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്.

20 പേരോളം വരുന്ന ഒരു കൂട്ടം ആളുകള്‍ വൃദ്ധനെ വീട്ടിലെത്തി നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കത്തുന്ന കനല്‍ കാണിച്ച് ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുകയായിരുന്നെന്ന് മുർബാദ് ഇൻസ്പെക്ടർ പ്രമോദ് ബാബർ പറഞ്ഞു. വൃദ്ധന്‍ മന്ത്രവാദിയണെന്നും വീട്ടില്‍ മന്ത്രവാദം ചെയ്യാറുണ്ടെന്നും ആരോപിച്ചാണ് സംഘം ആക്രമിച്ചതെന്നും ഇൻസ്പെക്ടർ പ്രമോദ് അറിയിച്ചു. വൃദ്ധന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button