National

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്യാസ് സിലിണ്ടര്‍ സബ്സിഡി നീട്ടിയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍. ഉജ്ജ്വല പദ്ധതി വഴി സിലിണ്ടറിന്മേല്‍ 300 രൂപ സബ്സിഡി നല്‍കുന്നത് 2025 മാര്‍ച്ച് 31വരെയാണ് നീട്ടിയത്. 14.2 കിലോ സിലിണ്ടര്‍ 603 രൂപയ്ക്ക് കിട്ടും. 10 കോടി കുടുംബങ്ങള്‍ ഗുണം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും നാലുശതമാനം വര്‍ധിപ്പിച്ചു. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. ഡിഎ അടിസ്ഥാനശമ്പളത്തിന്‍റെ 50 ശതമാനമായി ഉയര്‍ന്നു. എച്ച്ആര്‍എയും മറ്റ് ആനുകൂല്യങ്ങളും ഇതോടെ വര്‍ധിച്ചു. നിര്‍മിത ബുദ്ധി വികസനത്തിനായി ഇന്ത്യ എെഎ മിഷന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 10,371.92 കോടി രൂപയാണ് പദ്ധതിചെലവ്. അസംസ്കൃത ജൂട്ടിന്‍റെ മിനിമം താങ്ങുവില ക്വിന്‍റലിന് 5,335 രൂപയാക്കി ഉയര്‍ത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button