crimekerala

വൈവയ്ക്കിടെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു; മാര്‍ക്ക് കൂട്ടിത്തരാമെന്നും ഉറപ്പ്

പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനിയുെട പരാതി. 22കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോടാണ് വൈവയ്ക്കിടെ അധ്യാപകന്റെ മോശം പെരുമാറ്റം. ന്യൂഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. 2021എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ഫാര്‍മക്കോളജി ഡിപാര്‍ട്മെന്റില്‍വെച്ചു നടന്ന പ്രായോഗിക പരീക്ഷക്കിടെയാണ് സംഭവം.
സാധാരണയായി പ്രായോഗിക പരീക്ഷക്കിടെ വൈവയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍വശത്താണ് അധ്യാപകര്‍ ഇരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ വൈവ സമയത്ത് തന്റെ സീറ്റിനടുത്തേക്ക് അധ്യാപകന്‍ കസേര വലിച്ചിട്ടിരുന്നെന്നും വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പകരം അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. പിന്നീട് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച് സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പറഞ്ഞതായി പരാതിയിലുണ്ട്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് നിര്‍ത്തിയപ്പോള്‍ പുറത്തുപോകാനാവശ്യപ്പെടുകയും പിന്നീട് തിരിച്ചുവിളിക്കുകയും ചെയ്തു. തുടര്‍ന്നും ഇന്‍ജക്ഷനെക്കുറിച്ചും മറ്റും ചോദിച്ച് കഴുത്തിലും മറ്റ് രഹസ്യഭാഗങ്ങളിലും സ്പര്‍ശിക്കാന്‍ ആരംഭിച്ചു. പിന്നീട് രഹസ്യഭാഗങ്ങളിലെ രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഇതിനു ശേഷം അധ്യാപകനെ അക്കാദമിക് നിര്‍‍ദേശങ്ങള്‍ക്കായി ഒറ്റയ്ക്ക് പോയി കാണണമെന്നും പരീക്ഷാമാര്‍ക്കില്‍ അത് പ്രതിഫലിക്കുമെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

അതേസമയം സംഭവം പുറത്തുവന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ രംഗത്തുവന്നു. സമാന അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും പേടിച്ചിട്ടാണ് പുറത്ത് പറയാതിരുന്നെതന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button